ന്യൂഡൽഹി: എ ഐ ഉച്ചകോടിക്കിടെ ഷർട്ടൂരി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്.
തൊഴിലില്ലായ്മ, എപ്സ്റ്റീൻ ഫയൽസിലെ മോദിയുടെ പരാമർശം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എ ഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചത്. സംഭവുമായി ബന്ധപ്പെട്ട ഗൂഢാലോനയിൽ പങ്കുണ്ടെന്നും പൊതുസ്ഥലത്തെ മാന്യമല്ലാത്ത രീതിയിലുള്ള പെരുമാറ്റം, പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് ഉദയ് ഭാനു ചിബിനെയും മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയടും അറസ്റ്റ് ചെയ്തത്.
എന്നാൽ പ്രചികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യപരമാണെന്ന് വ്യക്തമാക്കി. നിബന്ധനകളോടെയാണ് ഉദയ് ഭാനു ചിബിന് ജാമ്യം.സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജാമ്യം ലഭിച്ച ശേഷം ഉദയ് ഭാനു ചിബ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.